Friday, October 11, 2024
HomeKeralaചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും

ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും

ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും.

പരാതിക്കാരന്‍ നിസാര്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യം അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുഷാറിനെതിരേയുള്ള കേസ് അജ്മാന്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയതോടെ കുറ്റവിമുക്തനായി നാട്ടിലെത്തുന്ന തുഷാറിന് വലിയ സ്വീകരണം പദ്ധതിയിട്ടിരിക്കുകയാണ് എസ്എന്‍ഡിപി.വൈകിട്ട് എയര്‍ ഇന്ത്യാ വിമാനത്തിലാണ് തുഷാര്‍ നാട്ടില്‍ എത്തുക.

നെടുമ്പാശ്ശേരിയില്‍ എത്തുന്ന തുഷാറിന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും ആലുവയിലും എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളും പോഷക സംഘടനകളും സ്വീകരണം നല്‍കും. നെടുമ്പാശ്ശേരിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലാകും സ്വീകരണം നല്‍കുക.

വൈകിട്ട് ഏഴിനാണ് സ്വീകരണം. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട തുഷാര്‍ തന്റെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. പരാതിക്കാരനും മലയാളിയുമായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് ചെക്കുകേസില്‍ അജ്മാന്‍ കോടതി തുഷാറിനെ കുറ്റവിമുക്തനാക്കിയത്.അതേസമയം തുഷാറിന്റെ മോചനവും ബിഡിജെഎസിന്റെ നിലപാടും ബിജെപിയും എല്‍ഡിഎഫും ഒരു പോലെ ഉറ്റു നോക്കുകയാണ്.

സ്വീകരണ ചടങ്ങില്‍ തുഷാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എല്‍ഡിഎഫിനും ബിജെപിയ്ക്കും നിര്‍ണ്ണായകമാണ്. അതേസമയം തുഷാറിന്റെ മോചനവും ബിഡിജെഎസിന്റെ നിലപാടും ബിജെപിയും എല്‍ഡിഎഫും ഒരു പോലെ ഉറ്റു നോക്കുകയാണ്. സ്വീകരണ ചടങ്ങില്‍ തുഷാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എല്‍ഡിഎഫിനും ബിജെപിയ്ക്കും നിര്‍ണ്ണായകമാണ്.

നേരത്തേ ബിജെപി നേതാവ് ശ്രീധരന്‍പിള്ളയെ വിമര്‍ശിക്കുകയും മുഖ്യമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. ബിഡിജെഎസ് ബിജെപിയോട് സഹകരിക്കന്നത് വെള്ളാപ്പള്ളി നടേശന് അതൃപ്തിയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments