ദക്ഷിണാഫ്രിക്കയെക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

കോഹ്‌ലിയും സംഘവും ഇന്ത്യന്‍ ആരാധകരുടെ മാനം കാത്തു

ദക്ഷിണാഫ്രിക്കയെക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുക. രോഹിത് അയിരിക്കും ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണിങ് ബാറ്റ്സ്മാന്‍. മൂന്ന് പേസര്‍മാരും, മൂന്ന് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്.ഗില്ലിന്റെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറസ, ഇശാന്ത് ശര്‍മ.