Saturday, May 11, 2024
HomeNationalകശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

കശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ സംശയം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ താഴ്‌വരയില്‍ ആശയവിനിമയ സേവനങ്ങള്‍ പുനസ്ഥാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബുധനാഴ്ച വൈകുന്നേരം മുതലാണ് മൊബൈല്‍ സേവനങ്ങള്‍ അടക്കം പുനസ്ഥാപിക്കാന്‍ തുടങ്ങിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഭാഗമായി കശ്മീരില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സമ്ബൂര്‍ണ ആശയവിനിമയ നിരോധനം ഏര്‍പ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് നിരോധനം നീക്കുന്നത്. അഭ്യൂഹങ്ങള്‍ പടരുന്നത് തടയാനും തിരിച്ചടികള്‍ ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ആശയവിനിമയ സംവിധാനം അടച്ചുപൂട്ടിയത്.ബുധനാഴ്ച മുതല്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ മാത്രമേ ജമ്മു കശ്മീരില്‍ സജീവമാക്കിയിട്ടുള്ളൂ. അതേസമയം അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥരുടെ നമ്ബറുകളും സജീവമാക്കിയിട്ടുണ്ട്. മറ്റുമേഖലകളിലെ മൊബൈല്‍ സര്‍വീസുകളുടെ ഇപ്പോഴത്തെ നില അറിവായിട്ടില്ല. മിക്ക തീവ്രവാദ ഗ്രൂപ്പുകളും ആശയവിനിമയം നടത്താന്‍ മൊബൈല്‍ ആണ് ഉപയോഗിക്കുന്നത്. ഇവര്‍ സിം കാര്‍ഡുകള്‍ ട്രാക്കുചെയ്യാനാകാത്തവിധം നീക്കംചെയ്യുന്നു. മൊബൈല്‍ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പ്രധാന കാരണം അതാണ്. താഴ്വരയില്‍ ലഷ്‌കര്‍-ഇ-തോയിബ വീണ്ടും സജീവമായതിനാല്‍, ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തിനായി ജാഗ്രത പാലിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സജീവമാക്കിയതോടെ താഴ്‌വരയിലുടനീളമുള്ള എല്ലാ ലാന്‍ഡ്ലൈന്‍ കണക്ഷനുകളും പുനസ്ഥാപിച്ചു. അതേസമയം രണ്ടാഴ്ച മുമ്ബ് സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തനക്ഷമമാക്കിയിട്ടും, സ്‌കൂളുകളിലെ ഹാജര്‍നില വളരെ കുറവാണ്. സ്‌കൂളുകളിലുടനീളം അധ്യാപകരുടെ ഹാജര്‍ 75% വരും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഇപ്പോഴും വളരെ കുറവാണ്. ജോലിക്ക് പോകുമ്ബോഴോ സ്‌കൂളില്‍ പോകുമ്ബോഴോ ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാകാതിരിക്കാന്‍ തങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments