ജയിലില്‍ വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് ചിദംബരം

chidhabaram

ജയിലില്‍ വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ മറുപടി. ജയിലില്‍ എല്ലാ തടവുകാരും ഒരു പോലെയാണെന്നും അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഓരേ തരം ഭക്ഷണമേ അനുവദിക്കാനാകൂവെന്നും കോടതി പറഞ്ഞു. ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലിലാണ് ചിദംബരമിപ്പേള്‍ കഴിയുന്നത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ സംവിധാനമൊരുക്കണമെന്നായിരുന്നു ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്.

എന്നാല്‍ ‘മറ്റു തടവുകാര്‍ക്ക് ലഭിക്കുന്ന അതേ ഭക്ഷണം തന്നെയേ ചിദംബരത്തിനും ലഭിക്കൂ എന്ന് കോടതിയുടെ മറുപടി നല്‍കി. അദ്ദേഹത്തിന് 74 വയസ്സുണ്ടെന്ന് സിബല്‍ വീണ്ടും വാദിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം ജാമ്യത്തിനായുള്ള ചിദംബരത്തിന്‍റെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സി.ബി.ഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ മാസം 23 ന് ഹരജിയില്‍ വാദം കേള്‍ക്കും