Thursday, May 9, 2024
HomeNationalസാമ്ബത്തിക പ്രതിസന്ധി ; മോദിക്ക് ഉപദേശങ്ങള്‍ നല്‍കി മൻമോഹൻ സിംഗ്

സാമ്ബത്തിക പ്രതിസന്ധി ; മോദിക്ക് ഉപദേശങ്ങള്‍ നല്‍കി മൻമോഹൻ സിംഗ്

രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങള്‍ നല്‍കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബിസിനസ് ലൈന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ മന്‍മോഹന്‍ തുറന്ന് എതിര്‍ക്കുന്നത്. സാമ്ബത്തിക രംഗത്തിന്റെ ഘടന മാറ്റുന്ന പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള സമയത്ത് സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്. സാമ്ബത്തിക പ്രതിസന്ധിയിലാണ് രാജ്യം എന്ന യാഥാര്‍ഥ്യം ഒളിപ്പിച്ചിട്ട് കാര്യമില്ല. എന്തെങ്കിലും താല്‍ക്കാലിക ഓട്ടയടക്കലോ നോട്ട് നിരോധനം പോലുള്ള വന്‍ അബദ്ധങ്ങളോ ഇതിന് പരിഹാരമല്ലെന്നും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. എന്നാല്‍ ഇതിനുള്ള സമയം അതിക്രമിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ സിംഗ് ഓര്‍മിപ്പിക്കുന്നു.
കുറഞ്ഞകാലത്തേക്ക് വരുമാനം കുറയുമെങ്കിലും ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കണമെന്നതാണ് ഒരു ഉപദേശം. ഗ്രാമീണ മേഖലയുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ചെങ്കിലേ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനാവൂ. ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് പണ ലഭ്യത സാധ്യമാക്കണം.

ടെക്‌സ്റ്റെല്‍, ഓട്ടോ, ഇലക്‌ട്രോണിക് രംഗങ്ങളില്‍ കൂടുതല്‍ വായ്പ്പ ഉറപ്പാക്കണം. അമേരിക്കന്‍-ചൈന വ്യാപാര യുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന രീതി മാറ്റി അടിയന്തരമായി സാമ്ബത്തിക രംഗത്ത് സര്‍ക്കാര്‍ ഇടപെടണം, അല്ലെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments