പേരാമ്ബ്രയിലെ പതിനാലുകാരിയുടെ മരണം ഷി​ഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം

shigella virus

പേരാമ്ബ്രയിലെ പതിനാലുകാരിയുടെ മരണം ഷി​ഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി സനുഷ മരിച്ചത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛനെയും സഹോദരിയെയും സമാന​രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശക്തമായ വയറിളക്കത്തെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് സനുഷയെ ഒരാഴ്ച മുമ്ബ് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ​രോ​ഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകുംവഴിയാണ് സനുഷ മരണപ്പെട്ടത്.

പിന്നീട് ​​രോ​ഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.