Tuesday, May 7, 2024
HomeInternationalജലകണങ്ങളുള്ള ഒരു ഗ്രഹം കൂടി കണ്ടെത്തി; ജീവന്റെ അംശം തേടി ശാസ്ത്രജ്ഞര്‍

ജലകണങ്ങളുള്ള ഒരു ഗ്രഹം കൂടി കണ്ടെത്തി; ജീവന്റെ അംശം തേടി ശാസ്ത്രജ്ഞര്‍

 ഉപരിതലത്തില്‍ ജലമുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും അന്തരീക്ഷത്തില്‍ ജലബാഷ്പകണങ്ങളുമായി അങ്ങകലെയൊരു ഗ്രഹം ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന, ഭൂമിയോട് ഒട്ടേറെ സാദൃശ്യങ്ങളുള്ള കെ2-18ബി ഗ്രഹത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയേക്കാള്‍ ഇരട്ടി വലിപ്പവും എട്ടിരട്ടി പിണ്ഡവുമുള്ളതാണ് ഈ ഗ്രഹം. കെ2-18ബിയുടെ ‘സൂര്യന്‍’ നമ്മുടെ സൂര്യന്റെ പകുതിയിലേറെ ചെറുതുമാണ്.

നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ഒപ്പിയെടുത്ത കാഴ്ചകളാണ് ഈ ഗ്രഹത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 110 പ്രകാശവര്‍ഷം (പ്രകാശം ഒരു വര്‍ഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം). ഏകദേശം 9.5 ലക്ഷം കോടി കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രഹം.

ഭൂമിയെപ്പോലെ വാസയോഗ്യമായിരിക്കാം ഈ ഗ്രഹം. ഒപ്പം നിലവില്‍ ഈ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. താപനിലയും ജീവന് അനുയോജ്യംമാണ്(10 ഡിഗ്രി). അന്തരീക്ഷത്തില്‍ 0.01% നും 50%നും ഇടയില്‍ ജലസാന്നിധ്യവുമുണ്ട്.

ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഗ്രഹമാണിതെന്നു ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ശാസ്ത്രസംഘം നേച്ചര്‍ അസ്‌ട്രോണമിയില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ഞിക്കെട്ടുപോലെ മേഘപടലങ്ങളും അകലെ തെളിഞ്ഞുമിന്നുന്ന ചുവന്ന സൂര്യനുമുള്ള കെ2-18ബി ഗ്രഹത്തിലെ കാഴ്ചകള്‍ മനോഹരമാണെങ്കിലും താമസയോഗ്യമാകാന്‍ സാധ്യത കുറവാണ്. ഉപരിതലത്തില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ പോലുമാകില്ല. കാരണം, ഗുരുത്വാകര്‍ഷണശക്തി ഭൂമിയിലേതിനെക്കാള്‍ വളരെ കൂടുതലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments