ന്യൂട്ടെല്ലയിലെ ഘടകങ്ങൾ മാരക രോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തി.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചോക്കളേറ്റ് ക്രീമായ ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് കാന്‍സറിന് കാരണമാകുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
ന്യൂട്ടെല്ലയിലെ ചോക്കളേറ്റ് ക്രീമിന്റെ മൃദുത്വത്തിനും, അത് ഏറെ നാൾ കേടു കൂടാതിരിക്കുന്നതിനും 200 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാക്കിയ പാമോയിലാണ് ഉപയോഗിക്കുന്നത്. പാമോയിൽ ഇങ്ങനെ ചൂടാക്കുമ്പോൾ അപകടകാരിയായ ഗ്ലൈസിഡില്‍ ഫാറ്റി ആസിഡ് ഇസ്‌റ്റേർസ് (ജിഇ), 3-മോണോക്ലോറോപ്രൊപനെഡിയോൾ (3-എംസിപിഡി), 2-മോണോക്ലോറോപ്രൊപനെഡിയോൾ (2-എംസിപിഡി) എന്നിവ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഉപഘടകമായ ഗ്ലിസിഡോള്‍ കാന്‍സറിന് കാരണമാകുന്ന വസ്തുവാണ്. എന്നാൽ ന്യൂട്ടെല്ലയുടെ നിര്‍മ്മാതാക്കളായ ഫെരേരോ ഇതിനെ ശക്തമായി നിഷേധിച്ചു.