കോളജ് അടച്ചു പൂട്ടി സമരം നടത്തില്ലെന്ന് സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് അസോസിയേഷൻ

കോളജ് അടച്ചു പൂട്ടി സമരം നടത്തില്ലെന്ന് സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് അസോസിയേഷൻ വ്യക്തമാക്കി . ജിഷ്ണു പ്രണോയിയുടെ വിഷയത്തിൽ വെള്ളിയാഴ്ച്ച ചർച്ച നടത്താമെന്ന് വിദ്യഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും കോളേജ് അസോസിയേഷൻ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ കോഴിക്കോട് നാദാപുരത്തെ വീട് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ മന്ത്രിയോട് പരാതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കിയ ശേഷമാണു മടങ്ങിയത്.