ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സഹകരിച്ചില്ലെങ്കിലും പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യും

എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സഹകരിച്ചില്ലെങ്കിലും വ്യാഴാഴ്ച്ച മുതൽ പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും സംയുക്തമായി തീരുമാനിച്ചു. വ്യാഴാഴ്ച്ച വിജയ് നായകനായ തമിഴ് ചിത്രം ‘ഭൈരവ’ ഇരുനൂറിലേറെ തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ബി, സി ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെയും, സര്‍ക്കാരിന്റെയും തീയേറ്ററുകളിലും, മള്‍ട്ടിപ്ലെക്സുകളിലും ‘ഭൈരവ’ പ്രദർശിപ്പിക്കും. ജനുവരി 19 മുതല്‍ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്നാണ് വിവരം. കോര്‍ കമ്മിറ്റി ചിത്രങ്ങൾ റിലീസ് ചെയ്യേണ്ട തീയേറ്ററുകള്‍ തീരുമാനിക്കുന്നതാണ്.