ത്രിവർണ്ണ പതാകയോട് സാദൃശ്യമുള്ള ചവിട്ടുമെത്ത ആമസോൺ ഷോപ്പിംഗ് സൈറ്റിൽ

ആമസോൺ ഒാൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാകയുമായി സാമ്യമുള്ള ചവിട്ടുമെത്ത വില്പനക്ക് എത്തി. ദേശീയ പതാകയോട് സാദൃശ്യമുള്ള ചവിട്ടുമെത്തയ്ക്കെതിരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ശക്തമായി വിമർശിച്ചിരുന്നു. ‘ആമസോൺ ഉടനെ മാപ്പുപറയണമെന്നും, രാജ്യത്തിൻറെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ഉടനെ പിൻവലിക്കണമെന്നും’ സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഒടുവിൽ ആമസോൺ മുട്ടുകുത്തി ചവിട്ടുമെത്ത ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് പിൻവലിച്ചു. ഇന്ത്യയുടെ ത്രിവർണ്ണ പതാകയുമായി സാമ്യമുള്ള ചവിട്ടുമെത്ത ഇനി മുതൽ ആമസോൺ ഷോപ്പിംഗ് സൈറ്റുകളിൽ ഉണ്ടാവില്ല.