ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് നൽകി. പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലാത്തതിനാലാണ് കത്ത് നൽകിയതെന്നാണ് റിപ്പോർട്ട്. എന്നാൽ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും അദ്ദേഹത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി എസി മൊയ്തീന്‍.
പോള്‍ ആന്റണിയെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയതിൽ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ എതിർപ്പിനെ തുടർന്ന് സമരം പിൻവലിച്ചു.