Wednesday, September 11, 2024
HomeNationalറിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണം നടത്തുവാൻ സാധ്യത

റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണം നടത്തുവാൻ സാധ്യത

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച്‌ ചാവേറാക്രമണം നടത്തുവാൻ സാധ്യത. തീവ്രവാദ വിരുദ്ധസേനയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ നൽകിയ മുന്നറിയിപ്പാണിത്‌. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്നാണ് സൂചന. ശൈത്യകാലമായതിനാല്‍ മൃഗങ്ങൾക്ക് മേലങ്കിയായി കമ്പിളികള്‍ ഉപയോഗിക്കാമെന്നതിനാൽ ബോംബ് അവയുടെ മേൽ ഒളിപ്പിച്ചു വയ്ക്കാം. സ്ഫോടനം നടത്തേണ്ട സ്ഥലത്തേക്ക് മൃഗങ്ങളെത്തു റിമോര്‍ട്ട് ഉപയോഗിച്ച്‌ ബോംബ് പൊട്ടിക്കുന്നതിനാണ് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments