Tuesday, September 17, 2024
HomeInternationalസിറിയൻ സൈനിക വിമാനത്താവളത്തിൽ ശക്തമായ സ്ഫോടന പരമ്പര

സിറിയൻ സൈനിക വിമാനത്താവളത്തിൽ ശക്തമായ സ്ഫോടന പരമ്പര

ഡമാസ്കസിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സൈനിക വിമാനത്താവളത്തിൽ ശക്തമായ സ്ഫോടന പരമ്പര. സ്ഫോടനത്തിൽ 7 പേർ മരിച്ചതായാണ് വിവരം. നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു എന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. വെള്ളിയാഴ്ച അർധരിത്രിയിലാണ് വടക്കൻ ഇസ്രായെലിന്റെ തിബെര്യാസ് തടാകത്തിന്റെ സമീപമുള്ള mezzeh സൈനീക വിമാനത്താവളത്തെ നടുക്കിയ സംഭവം. ഡ്യാമാസ്കസിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് അധീനതയിലാണെങ്കിലും വിമത ഗ്രൂപ്പുകൾ നഗരത്തിന്റെ ബാഹ്യാതിർത്തിയിലായുള്ള ജില്ലകളിൽ നിലവിലുണ്ട്. ഇസ്രായേലാണ് ആക്രമണത്തിന്റെ പിന്നിലെന്നു സിറിയ ആരോപിച്ചു. സിറിയൻ സൈന്യത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഫോടന പരമ്പരകൾ നടന്നത്. ഇതിനെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്നു സറിയൻ സൈന്യം ഇസ്രായേലിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments