വ്യവസായ അടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കുന്ന ഇന്ത്യ വികസനവഴിയില്‍ ബഹുദൂരം മുന്നേറിയെങ്കിലും ഇന്ത്യയില്‍ ഒന്നിനും ഒരു വ്യവസ്ഥ ഇല്ലാത്ത അവസ്ഥയാണ്. ഇതിന് മകുടോദാഹരണമാണ് രാജ്യത്തെ പകുയോളം വാഹനങ്ങള്‍ക്ക് ഇന്‍ഷുന്‍സ് ഇല്ലെന്ന ഞെട്ടിക്കുന്ന വിവരം. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് മൂലം അപകടത്തില്‍ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം കിട്ടാതെ വലയുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.
ഇത്തരുണത്തിൽ രാജ്യത്ത് നിയമം കര്‍ക്കശമാക്കാന്‍ സുപ്രീംകോടതി സംസ്ഥാനനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നാണ് സുപ്രീം കോടതി സമിതി സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിട്ടുകൊടുക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ പകുതിയിലേറെ വാഹനങ്ങള്‍ക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോലും ഇല്ലെന്നാണ് ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അഥോറിറ്റിയും (ഐആര്‍ഡിഎ) ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലും റോഡ് സുരക്ഷാ സമിതിയോടു വ്യക്തമാക്കിയത്. വാഹന ഉടമകളില്‍ പലരും രണ്ടാം വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കാറില്ല. ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനും ഇന്‍ഷുറന്‍സ് ഇല്ല. പരിശോധനയില്‍ പലരും വ്യാജരേഖകള്‍ ഹാജരാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ നൂറ്റി നാല്പ്പത്താറാം വകുപ്പനുസരിച്ചു വാഹനങ്ങള്‍ക്കു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും നിര്‍ബന്ധമാണ്.
അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതിന്റെ പ്രധാന കാരണം ഇന്‍ഷുറന്‍സ് ഇല്ലെന്നതാണെന്നു സമിതി വിലയിരുത്തുന്നു. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയാണു പ്രശ്നത്തിനുള്ള പ്രധാന പരിഹാരം. വാഹന ഇന്‍ഷുറന്‍സ് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നിര്‍ദേശാനുസരണം ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലാണു നിലവിലെ പ്രശ്നത്തിന്റെ ഗൗരവം റോഡ് സുരക്ഷാ സമിതിയെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന്, കേന്ദ്ര ഗതാഗത മന്ത്രാലയം, ഐആര്‍ഡിഎ, സാമ്ബത്തിക സേവന വകുപ്പ് തുടങ്ങിയവയുമായും സമിതി ചര്‍ച്ചചെയ്തു.
രാജ്യത്തെ 50% വാഹനങ്ങള്‍ക്ക് ഇന്‍ഷുന്‍സ് ഇല്ല ; ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനുമില്ല
RELATED ARTICLES