സുപ്രീംകോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ രാഷ്ട്രപതിക്ക് കൂടുതലൊന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാതിരുന്നതെന്നും ജസ്റ്റിസ് കുര്യന്‍ പറഞ്ഞു. വ്യക്തിയെ മുന്‍നിര്‍ത്തിയല്ല, രാജ്യതാല്‍പ്പര്യമനുസരിച്ചാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. രാജ്യം അത് ഉള്‍ക്കൊണ്ടുവെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. പരിഹാരശ്രമങ്ങള്‍ വിജയിക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത പരിഹരിക്കപ്പെട്ട് തിങ്കളാഴ്ച്ച സാധാരണരീതിലായിരിക്കും കോടതിയുടെ പ്രവര്‍ത്തനം. ജഡ്ജിമാര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോകില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നടത്തിയ പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. സമവായശ്രമങ്ങള്‍ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചിരുന്നു. പ്രശ്‌നങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചതെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തിരിച്ചയച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിനാണ് സാധ്യതയെന്നാണ് വിലയിരുത്തിയിരുന്നത്.
സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചു – ജസ്റ്റിസ് കുര്യന്‍ ജോസഫ്
RELATED ARTICLES