മിനി സിവിൽ സ്റ്റേഷനു സമീപം കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളിന്റെ തലയിൽ പാറ ഇട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.
ജനുവരി ഒന്നിന് ആണ് മലയാലപ്പുഴ അഞ്ചു സെന്റ് കോളനിയിൽ പൊടിയനെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് സാക്ഷികളായി ആരും രംഗത്തു വരാത്തതിനാൽ സമീപത്തുള്ള സിസിടിവി ക്യാമറകളിൽ നിന്ന് ഈ ദിവസത്തെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതിയെക്കുറിച്ചുള്ള സൂചനകളിലെത്തിയിരിക്കുന്നത്. സിഐക്കാണ് അന്വേഷണ ചുമതല. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987046 എന്ന നമ്പറിൽ ബന്ധപ്പെടണം.
കടത്തിണ്ണയിൽ കിടന്നുറങ്ങിയ പൊടിയനെ കൊലപ്പെടുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
RELATED ARTICLES