ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, നാലു മരണം. കൊല്ലം ചെങ്കോട്ട ദേശിയ പാതയിൽ പുനലൂർ കുന്നിക്കോടാണ് അപകടമുണ്ടായത്. കൊല്ലത്തു നിന്നു തെങ്കാശിക്കു പോയ കെഎസ്‌ആര്‍ടിസി ബസും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സുമാണ് അപകടത്തില്‍പെട്ടത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ആംബുലൻസ് ഡ്രൈവർ പിടവൂർ പുല്ലാഞ്ഞിമൂട്ടിൽ വീട്ടിൽ സുബിൻ തോമസ് (28) മലങ്കാവ് ലക്ഷം വീട് കോളനിയിൽ ഷരീഫ് (30), ഷരീഫിന്റെ സഹോദരി സബീന (34), ഇവരുടെ പിതൃമാതാവ് കടയ്ക്കാമൺ സുധീർ മൻസിലിൽ ഫാത്തിമാ ബീവി (80) എന്നിവരാണ് മരിച്ചത് ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫാത്തിമാബീവിയുടെ മകൾ ഹാജിറാബീവി സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിൽസയിലാണ്.