Friday, April 26, 2024
HomeNationalഅ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ പൂ​ജ ന​ട​ത്തണം; ഹ​ര്‍​ജി​ക്കാ​ര​നു സു​പ്രീം കോ​ട​തി 5 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ പൂ​ജ ന​ട​ത്തണം; ഹ​ര്‍​ജി​ക്കാ​ര​നു സു​പ്രീം കോ​ട​തി 5 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ പൂ​ജ ന​ട​ത്താ​നു​ള്ള അ​നു​വാ​ദം തേ​ടി​യെ​ത്തി​യ ഹ​ര്‍​ജി​ക്കാ​ര​നു സു​പ്രീം കോ​ട​തി അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ചു​മ​ത്തി​യ പി​ഴ ശി​ക്ഷ​യി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി. രാ​ജ്യം സ​മാ​ധാ​ന​ത്തി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും എ​ല്ലാ​യ്പോ​ഴും ആ​രെ​ങ്കി​ലു​മൊ​ക്കെ കു​ത്തി​ത്തി​രി​പ്പ് ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​ക്കു വെ​ളി​യി​ലു​ള്ള 67.7 ഏ​ക്ക​റി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​നാ​യ രാ​മ ജ​ന്മ​ഭൂ​മി മ​ന്ദി​ര്‍ നി​ര്‍​മാ​ണ്‍ ന്യാ​സ് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ര്‍​നാ​ഥ് മി​ശ്ര​യു​ടെ ആ​വ​ശ്യം. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. പി​ഴ ശി​ക്ഷ വി​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യ​മേ ത​ള്ളി​യ കോ​ട​തി, ഹ​ര്‍​ജി​ക്കാ​ര​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments