Thursday, May 2, 2024
HomeKeralaമത്സ്യബന്ധനബോട്ടിനെ ഇടിച്ചുതകര്‍ത്ത കപ്പലില്‍നിന്ന് സുപ്രധാനരേഖകള്‍ പിടിച്ചെടുത്തു

മത്സ്യബന്ധനബോട്ടിനെ ഇടിച്ചുതകര്‍ത്ത കപ്പലില്‍നിന്ന് സുപ്രധാനരേഖകള്‍ പിടിച്ചെടുത്തു

മത്സ്യബന്ധനബോട്ടിനെ ഇടിച്ചുതകര്‍ത്ത കപ്പലില്‍നിന്ന് സുപ്രധാനരേഖകള്‍ പിടിച്ചെടുത്തു. വൊയേജ് ഡാറ്റാ റെക്കോഡര്‍, ലോഗ് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ബുക്ക്, ബെല്‍ബുക്ക്, ജിപിഎസ് ചാര്‍ട്ട്, ജിപിഎസ് ലോഗ്ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് എന്നിവയാണ് പനാമ രജിസ്ട്രേഷനുള്ള ആംബര്‍-എല്‍ ചരക്കുകപ്പലില്‍നിന്ന് പിടിച്ചെടുത്തത്. കാര്‍മല്‍ മാതാ എന്ന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡിജിഎസ്്) അന്വേഷണം ആരംഭിച്ചു.

അപകടത്തില്‍പ്പെട്ട് കാണാതായ അസം സ്വദേശി മോദി ദാസിനായുള്ള തെരച്ചില്‍ തുടരുകയാണ്. വലിപ്പവും ഭാരവും കൂടുതലായതിനാല്‍ കപ്പല്‍ കൊച്ചി തുറമുഖത്തേക്കു കൊണ്ടുവരാനായില്ല. തുറമുഖാധികൃതര്‍ കപ്പലിന് തുറമുഖപരിധിയില്‍നിന്ന് പുറത്തുപോകാന്‍ അനുമതി നിഷേധിക്കുകയും കപ്പല്‍ നിരീക്ഷിക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുകയുംചെയ്തു.

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള മറൈന്‍ മെര്‍ക്കന്റെയില്‍(എംഎംഡി) വിഭാഗം കോസ്റ്റല്‍ പൊലീസ്, കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാവിലെ പത്തിന് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്. കസ്റ്റംസ്, എമിഗ്രേഷന്‍ അധികൃതര്‍ വൈകിട്ട് നാലോടെ പരിശോധന അവസാനിപ്പിച്ചു. എംഎംഡി സംഘമാണ്് രേഖകള്‍ പിടിച്ചെടുത്തത്. പരിശോധന ചൊവ്വാഴ്ചയും തുടരും.

കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി കൊച്ചിയിലെ മര്‍ക്കന്റൈന്‍ ഓഫീസറോട് തിങ്കളാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. ഈയാവശ്യമുന്നയിച്ച് കൊല്ലപ്പെട്ട ആന്റണി ജോണിന്റെ ഭാര്യ സുജാതയും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് പി ബി സുരേഷ്കുമാറാണ് നിര്‍ദേശം നല്‍കിയത്.

നാവികസേന, തീരസംരക്ഷണസേന, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് മോദി ദാസിനായുള്ള തെരച്ചില്‍. കടല്‍ ക്ഷോഭിച്ചതിനാല്‍ ദൌത്യം ശ്രമകരമാണെന്ന് തീരദേശ പൊലീസ് അറിയിച്ചു. തെരച്ചില്‍ ചൊവ്വാഴ്ചയും തുടരും.

അപകടത്തില്‍ മരിച്ച ആന്റണി ജോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടുപോയി. മരിച്ച അസം സ്വദേശി രാഹുല്‍ കുമാര്‍ ദാസിന്റെ മൃതദേഹം ചൊവ്വാഴ്ച വിമാനമാര്‍ഗം ഗുവഹത്തിയില്‍ എത്തിക്കും. ഫിഷറീസ്വകുപ്പില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ ഇരുവരുടെയും നാടുകളിലെത്തിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു കാര്‍മല്‍ മാതാ ബോട്ട് പനാമ രജിസ്ട്രേഷനുള്ള ആംബര്‍ എന്ന ചരക്കുകപ്പല്‍ ഇടിച്ച് മുങ്ങിയത്. 14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെയും മറ്റ് ബോട്ടുകാര്‍ രക്ഷപ്പെടുത്തി. # അസം സ്വദേശിക്കായി തെരച്ചില്‍ ഊര്‍ജിതം

RELATED ARTICLES
- Advertisment -

Most Popular

Recent Comments