മന്ത്രി എ കെ ശശീന്ദ്രന്റെ പോലീസ് എസ്‌കോട്ട് വാഹനമിടിച്ചയാൾ ഗുരുതരാവസ്ഥയിൽ

മന്ത്രി എ കെ ശശീന്ദ്രന്‍

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പോലീസ് എസ്‌കോട്ട് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്ക്കന്‍ അത്യാസന്നനിലയില്‍ തുടരുന്നു. അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് ഏകദേശം 45 വയസിന് മുകളില്‍ പ്രായം വരും. ഇയാളുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൂര് വച്ചാണ് അപകടം നടന്നതെന്നാണ് വിവരങ്ങള്‍. എസ്‌കോട്ട് വാഹനങ്ങള്‍ കാലടിയില്‍ നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ആളുടെ വിവരങ്ങളും മറ്റും അറിയുന്നതിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. സ്വകാര്യ വാഹനങ്ങള്‍ക് വേഗ പരിമിതി നടപ്പാക്കിയിട്ട് അധികാരപ്പെട്ടവര്‍ തന്നെ ഇത്തരം വീഴ്ചകള്‍ വരുത്തുന്നത് പരിഹാസ്യകരമാണ്.