Sunday, October 13, 2024
HomeKeralaദിലീപിന്റെ അറസ്റ്റും റിമാന്‍ഡും; മലയാള സിനിമയിലെ നടന്മാർ മലക്കം മറിയുന്നു

ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും; മലയാള സിനിമയിലെ നടന്മാർ മലക്കം മറിയുന്നു

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ മലയാള സിനിമയിലെ നടന്മാർ മലക്കം മറിയുന്നു. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തുന്നത്.

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയെല്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞു.
ഫെയ്‌സ്ബുക്ക് വഴിയാണ് ആരാധകരോടും ജനങ്ങളോടും അമിതാവേശം അരുതെന്ന ഉപദേശമായി മുരളിഗോപി പ്രതികരിച്ചത്.

കയ്യടിയുടെയും കൂക്കുവിളിയുടെയും ഇടയില്‍, കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളില്‍ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം-മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപ് അടുത്തതായി അഭിനയിക്കേണ്ടിയിരുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് മുരളി ഗോപി. മുരളി ഗോപിയുടെ തിരക്കഥയില്‍ ആദ്യമായി ഒരുങ്ങിയ രസികന്‍ സിനിമയിലും ദിലീപായിരുന്നു നായകന്‍.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപനെതിരെ നിലപാടെടുത്ത യുവതാരം ആസിഫ് അലി മലക്കം മറിഞ്ഞു. ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന അഭിപ്രായമാണ് ആസിഫ് തിരുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments