നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരന്തര ഇടപെടലുകളും കാശമീരിലെ ഭീകരരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാശമീരിലേക്ക് വരുന്ന എല്ലാ വിദേശ ഫണ്ടുകളും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശമീര്‍ താഴവരയില്‍നിന്ന് ഭീകരരെ തുരത്താനുള്ള നിരന്തര ശ്രമത്തിലാണ് സൈന്യം. മുമ്പ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ മറയാക്കിയാണ് പലപ്പോഴും ഭീകരര്‍ രക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ കല്ലെറിയാനെത്തുന്നവരുടെ എണ്ണം ഇരുപതും മുപ്പതും അമ്പതുമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാശമീരിനെ സ്വന്തമാക്കാമെന്ന പാകിസ്ഥാന്റെ മോഹം നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പതിറ്റാണ്ടുകളായി താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ ഏതാനും മാസങ്ങളായി അതിന് മടിക്കുകയാണ്. ഭീകരവാദ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ ജമ്മു കാശമീര്‍ പോലീസിനെ താന്‍ അഭിനനന്ദിക്കുന്നതായും ജെയ്റ്റലി പറഞ്ഞു. രാജ്യം രണ്ട് വിധത്തിലുള്ള ഗുരുതര പ്രശനങ്ങളാണ് നിലവില്‍ നേരിടുന്നത്. ഒന്ന് ജമ്മു കാശമീരില്‍ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന ഭീകരവാദ ഭീഷണി. രണ്ടാമത്തേത് മദ്ധ്യ ഇന്ത്യയിലെ തീവ്ര ഇടത് ചിന്താഗതിക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.