ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ വെള്ളക്കെട്ട്; ഗതാഗതം അവതാളത്തിൽ

alleppy road

മഴയ്ക്ക് നേരിയ തോതിൽ ശമനമണ്ടെങ്കിലും ആലപ്പുഴ- ചങ്ങനാശേരി (എസി) റോഡില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഗതാഗതം തടസം നേരിടുന്നു.ഓഗസ്റ്റ് എട്ട് മുതലാണ് എസി റോഡില്‍ വെള്ളം കയറിത്തുടങ്ങിയത്. ഓഗസ്റ്റ് പത്തോടെപ്രദേശത്ത് ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച്‌ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നതോടെ കെഎസ്‌ആര്‍ടിസി സര്‍വീസും നിര്‍ത്തിവച്ചു. പിന്നീട് ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു. ഇന്നലെയും ആലപ്പുഴ ഡിപ്പോയില്‍ നിന്നു മാമ്ബുഴക്കരി വരെ എസി റോഡിലൂടെ സര്‍വീസ് നടത്തി.

ഉച്ചയോടെ മൂല പൊങ്ങമ്ബ്ര പാടത്ത് വെള്ളം കയറിയതിനാല്‍ മങ്കൊമ്ബ് തെക്കേക്കര മുതല്‍ ഒന്നാം കരയിലെ ബ്ലോക്ക് ജംക്ഷന്‍ വരെ വെള്ളക്കെട്ടായി. ഇതോടെ കെഎസ്‌ആര്‍ടിസി സര്‍വീസ് ഇവിടെ വെച്ച്‌ സര്‍വീസ് അവസാനിപ്പിക്കുന്ന രീതിയിലാക്കി. മഴ തുടരുന്നതിനാലും വെള്ളക്കെട്ട് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാലും ഇന്നും എസി റോഡിലൂടെ ഗതാഗതം പുനരാരംഭിക്കാന്‍ സാധ്യതയില്ല.