കെട്ടുകഥകളെക്കാള്‍ അവിശ്വസനീയമാണ് ചിലപ്പോള്‍ യഥാര്‍ത്ഥ ജീവിത മുഹൂര്‍ത്തങ്ങള്‍. അത്തരത്തിലൊരു വിചിത്രമായ അനുഭവമാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ഒരു ഗ്രാമത്തിന് ഈ ബാലന്‍ നല്‍കിയത്. 2015ലെ ആഗസ്ത് മാസത്തിലാണ് ലഖ്‌നൗവിലെ ലക്മിപൂര്‍ എന്ന ഗ്രാമത്തില്‍ ഈ ബാലന്‍ ജനിച്ച് വീണത്. തുടര്‍ന്ന് വീട്ടുകാര്‍ ജിതിന് എന്ന പേര് നല്‍കി കുട്ടിയെ വളര്‍ത്തി. പയ്യന് 3 വയസ്സ് പൂര്‍ത്തിയായി പതിയെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് തന്റെ പേര് ജിതിനല്ലെന്നു താന്‍ ഭോലാപൂരി നിവാസിയാണെന്നും തന്റെ കുടുംബം അവിടെയാണ് താമസിക്കുന്നതെന്നും തന്നെ അവരുടെ അടുത്ത് എത്തിക്കണമെന്നും കുട്ടി പറയുവാന്‍ തുടങ്ങിയത്. കുട്ടിയുടെ നിര്‍ബന്ധം കൂടി വന്നപ്പോള്‍ സഹികെട്ട് വീട്ടുകാര്‍ ജിതിനേയും കൊണ്ട് ഭോലാപ്പൂരില്‍ എത്തി. കുട്ടി പറഞ്ഞ അടയാളങ്ങള്‍ വെച്ച് വീട് തേടി പിടിച്ച ജിതിന്റെ ബന്ധുക്കള്‍ക്ക് മുന്‍പില്‍ പിന്നെ നടന്നത് ആര് കേട്ടാലും വിശ്വസിക്കാത്ത കാര്യങ്ങള്‍. കുട്ടി പുതിയ വീട്ടിലെത്തിയ പാടെ ഗൃഹനാഥനെ ‘അച്ഛാ’ എന്ന വിളിച്ചു കുട്ടി കരയാന്‍ തുടങ്ങി. ഈ വീട്ടിലെ ദിലീപ് എന്ന പേരുള്ള ഇളയ മകന്‍ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരിലെ ജോലിക്കിടയില്‍ മരണപ്പെട്ടിരുന്നു. പയ്യന്റെ ശവശരീരം നാട്ടിലേക്ക് കൊണ്ട് വരുന്നതിന് കടുത്ത സാമ്പത്തിക ചിലവ് വരുന്നതിനാല്‍ അവിടെ തന്നെ ദഹിപ്പിക്കുകയായിരുന്നു. ദിലീപിന്‍െ അമ്മയെ കണ്ടപാടെ കുട്ടി ‘അമ്മാ’ എന്ന് വിളിച്ച് കൊണ്ട് അവരുടെ അടുത്തേക്കും പോയി. കൂടാതെ കുടുംബത്തിലെ മറ്റ് ബന്ധുക്കളേയും ആരും പരിചയപ്പെടുത്താതെ തന്നെ കുഞ്ഞിന് തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. ഇത് എങ്ങനെ സാധിക്കുന്നു എന്ന കാര്യം ഇരു ഗ്രാമ വാസികള്‍ക്കിടയിലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. എന്നിരുന്നാലും ഇരു വീട്ടുകാര്‍ക്ക് ഇടയിലും കുട്ടിയെ സംബന്ധിച്ച് തര്‍ക്കമൊന്നും ഉടലെടുത്തിട്ടില്ല. ദിലീപിന്റെ വീട്ടുകാരെ കണ്ടതിന് ശേഷം ജിതിനും കുടുംബവും സന്തോഷത്തോടെ സ്വന്തം വീട്ടിലേക്ക് പോയി.
3 വയസ്സുകാരന്റെ അവിശ്വനീയമായ വെളിപ്പെടുത്തലുകൾ
RELATED ARTICLES