ഓച്ചിറയില്‍ ഉത്രാടനാളിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ, അലി അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓച്ചിറ കുഴിവേലമുക്ക് സ്വദേശിയായ സുജിത്താണ് മരിച്ചത്. പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൊലപാതകം എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വ്യാജപ്രചാരണവുമായി സംഘപരിവാരം രംഗത്തെത്തിയിരുന്നു. എന്നാല്‍, പോലിസ് ഇത് നിഷേധിച്ചു. സംഭവത്തിന്റെ മറവില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലിസ് വ്യക്തമാക്കി
ഓച്ചിറയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
RELATED ARTICLES