കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ. മഴയില്‍ കക്കയം വാലിയില്‍ ഉരുള്‍പൊട്ടലുണ്ടായി. കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
കക്കയം ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും ഡാം സൈറ്റിനകത്ത് കുടുങ്ങി. ഡാമിലേക്കുള്ള വഴിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. കക്കയം വാലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വൈദ്യുതി നിലയത്തില്‍ വെള്ളംകയറി. യന്ത്രസംവിധാനങ്ങള്‍ അടക്കമുള്ളവ സ്ഥലത്തെത്തിച്ച് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് അവിടെനിന്ന് തിരിച്ചെത്താന്‍ കഴിയൂവെന്നാണ് ലഭ്യമായ വിവരം.