Sunday, April 28, 2024
HomeKeralaമീടു ക്യാമ്പയിനില്‍ ബോളിവുഡ് വിറങ്ങലിച്ചു; അമിതാഭ് ബച്ചനു ഇരുട്ടടി,ആരോപണവുമായി സപ്‌ന

മീടു ക്യാമ്പയിനില്‍ ബോളിവുഡ് വിറങ്ങലിച്ചു; അമിതാഭ് ബച്ചനു ഇരുട്ടടി,ആരോപണവുമായി സപ്‌ന

കോളിളക്കം സൃഷ്ടിച്ച മീടു ക്യാമ്പയിനില്‍ ബോളിവുഡ് വിറങ്ങലിച്ചു; അമിതാഭ് ബച്ചനു ഇരുട്ടടി. ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ ആരോപണവുമായി ഹെയര്‍ സ്റ്റെലിസ്റ്റ് സപ്ന ഭവാനി. മീടൂ കാമ്പയിനു പിന്തുണയുമായി രംഗത്തെത്തിയ അമിതാഭ് ബച്ചനു നേരെ ഇരുട്ടടി പോലെയാണ് സെലിബ്രിറ്റി ഹയര്‍ സ്റ്റൈലിസ്റ്റ് സപ്‌ന ആരോപണവുമായി രംഗത്തെത്തി.

മീടു ക്യാമ്പയിനില്‍ വിറങ്ങലിച്ചിരിക്കുകയാണ് ബോളിബുഡും സിനിമ ലോകവും. ഒരോ ദിനം ക‍ഴിയും തോറും മീടു വിലെ പുതിയ വെളിപ്പെടുത്തല്‍ വന്നു കൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് സപ്ന ഭവാനി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് സപ്ന അമിതാഭ് ബച്ചനെതിരെ ശക്തമായി തുറന്നടിച്ചത്.

മീടൂ കാമ്പയിനിൽ ബിഗ് ബി അമിതാഭ് ബച്ചനെതിരെ ആരോപണം ഉയര്‍ന്നിരിക്കുകയാണ് . നിങ്ങളുടെ സത്യം വൈകാതെ പുറംലോകമറിയുമെന്ന് സപ്‌ന ട്വിറ്ററില്‍ കുറിച്ചു. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവു’മെന്നും സപ്ന പറയുന്നു.

താങ്കളുടെ ചിത്രമായ പിങ്ക് തിയേറ്ററില്‍ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപ്‌ന പരിഹസിച്ചു. സ്ത്രീകള്‍ ഒരു വിധത്തിലും മോശമായ സമീപനങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥയുണ്ടാകരുത്. പ്രത്യേകിച്ച് തൊഴിലിടങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്‌കാരിക മൂല്യങ്ങളും പ്രാരംഭ വിദ്യാഭ്യാസഘട്ടം മുതല്‍ രൂപപ്പെടേണ്ടതാണ്. എപ്പോഴും സ്ത്രീകളുടെ പ്രശ്‌നം മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു ബിഗ്ബിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് സ്വപ്‌നയുടെ ആക്രമണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments