Saturday, April 27, 2024
HomeKeralaതൃപ്തി ദേശായി ഈ മാസം 17ന് ശേഷം ശബരിമലയില്‍ പ്രവേശിക്കും

തൃപ്തി ദേശായി ഈ മാസം 17ന് ശേഷം ശബരിമലയില്‍ പ്രവേശിക്കും

ഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായി ഈ മാസം 17ന് ശേഷം കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. താൻ ശബരിമലയില്‍ പ്രവേശിക്കുമെന്ന് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു .ശബരിമല നട തുറക്കാന്‍ ഇനി അവശേഷിക്കുന്നത് വിരളിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം . സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഉടനെ വിധിയില്‍ ഒരു മാറ്റവും വരില്ല. നിലവിലെ സാഹചര്യത്തിൽ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരം ഒരുങ്ങിയിരിക്കയാണ്. ഇതോടെയാണ് താൻ ശബരിമലയിൽ കയറുമെന്ന പ്രസ്താവനയുമായി തൃപ്തി ദേശായി രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പനെ തൊഴാന്‍ എത്തുമെന്ന് വ്യക്തമാക്കിയ തൃപ്തി പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നവെന്നും തങ്ങൾ അവിടെയെത്തിയാൽ സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും പറഞ്ഞു. ശബരിമല ആരുടെയും പിതൃസ്വത്തല്ല, അവിടെ കയറിക്കോളാന്‍ അനുവാദം തന്നത് സുപ്രീംകോടതിയാണ് ഞങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. റിവ്യൂ ഹര്‍ജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണെന്നും അവര്‍ പറയുന്നു. സുപ്രധാനമായ ഈ വിധിക്ക് വേണ്ടി പോരാടിയ വ്യക്തി ആയതു കൊണ്ട് തനിക്ക് നിരവധി ഭീഷണികള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ലയെന്നും അവർ പറഞ്ഞു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments