Monday, May 6, 2024
HomeNationalപളനിസ്വാമിക്ക് പണി കിട്ടി;അഴിമതി ആരോപണ വിഷയത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

പളനിസ്വാമിക്ക് പണി കിട്ടി;അഴിമതി ആരോപണ വിഷയത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

പളനിസ്വാമിക്ക് പണി കിട്ടി. അഴിമതി ആരോപണ വിഷയത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിറങ്ങി . റോഡ് നിര്‍മാണത്തിനു നല്‍കിയ കരാറില്‍ അഴിമതി നടന്നതായാണ് തമിഴ്‌നാട് മുഖ്യമന്തരിക്കെതിരെയുള്ള ആരോപണം. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ ഡി ജഗദീഷ് ചന്ദ്രയാണ് അന്വേണത്തിനു ഉത്തരവിട്ടത്.വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍ എസ് ഭാരതി സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സിന്റെ നടപടി തൃപ്തികരമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ സിബിഐ പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ കഴമ്ബുണ്ടെന്നു മനസിലായാല്‍ കേസുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. റോഡ് നിര്‍മാണത്തിനു 3,500 കോടി രൂപയുടെ കരാര്‍ പളനിസ്വാമി തന്റെ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കുമായി നല്‍കിയെന്നാണ് ആരോപണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments