Friday, April 26, 2024
HomeNationalപാര്‍ലമെന്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്നേക്ക് 16 വര്‍ഷം

പാര്‍ലമെന്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്നേക്ക് 16 വര്‍ഷം

പാര്‍ലമെന്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്നേക്ക് 16 വര്‍ഷം. ആക്രമണത്തില്‍ ജീവന്‍ ബലിനല്‍കിയ ജവാന്മാര്‍ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍ സിങ്ങ് തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.2001 ഡിസംബര്‍ 13നാണ് ആയുധധാരികളായ അഞ്ചു ഭീകരര്‍ പാര്‍ലമെന്റ് വളപ്പില്‍ അതിക്രമിച്ചുകയറി നിറയൊഴിച്ചത്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറു പോലീസ് ഉദ്യോഗസ്ഥര്‍,പാര്‍ലമെന്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍,ഗാര്‍ഡനര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി,സുഷ്മസ്വരാജ്,രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരും മറ്റ് പ്രതിപക്ഷ നേതാക്കളും പാര്‍ലമെന്റ് ഹൗസിലെത്തി പ്രണാമമര്‍പ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments