Tuesday, September 17, 2024
HomeKeralaസംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സില്‍ ജനുവരി 16 മുതല്‍ സംപ്രേഷണം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സില്‍ ജനുവരി 16 മുതല്‍ സംപ്രേഷണം ചെയ്യും

കണ്ണൂരില്‍ നടക്കുന്ന 57- മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചാനലായ വിക്‌ടേഴ്‌സില്‍ ജനുവരി 16 മുതല്‍ സംപ്രേഷണം ചെയ്യും. ഉദ്ഘാടനം മുതലുള്ള പരിപാടികളും 20 വേദികളിലായി നടക്കുന്ന വിവിധ കലാമത്സരങ്ങളുമാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. മത്സര ഫലങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നതിനും മത്സര വിജയികളെ പരിചയപ്പെടുത്തുന്നതിനും പ്രധാന ഹൈലൈറ്റുകള്‍ പ്രേക്ഷകരിലെത്തിക്കു ന്നതിനുമുള്‍പ്പെടെ സുസജ്ജമായ സംവിധാനങ്ങളാണ് വിക്‌ടേഴ്‌സ് ചാനല്‍ ഒരുക്കിയിട്ടുള്ളത്. കലോത്സവ വേദികളിലെത്തുന്ന വിശിഷ്ടാതിഥികളുമായുള്ള പ്രത്യേക അഭിമുഖവും സംഘടിപ്പിക്കുന്നുണ്ട്. victers.itschool.gov.in എന്ന വെബ്‌സൈറ്റുവഴി പൂര്‍ണസമയം വെബ്‌സ്ട്രീമിംഗും ഉണ്ടാവും. കലോത്സവ ഫലപ്രഖ്യാപനം പരിപൂര്‍ണമായും ഓണ്‍ലൈനായി www.schoolkalolsavam.in എന്ന പോര്‍ട്ടലില്‍ ഐടി@സ്‌കൂള്‍ ലഭ്യമാക്കും. ഇതുവഴി ഒരേ സമയം ഏഴു വേദികളില്‍ നിന്നുള്ള വീഡിയോ വെബ് കാസ്റ്റിംഗ് ലഭിക്കും. കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് സിസ്റ്റം വഴിയാണ് ഏഴു വേദികള്‍ ഒരേ സമയം കാണാനുള്ള സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐ.ടി.സ്‌കൂള്‍ പൂമരം എന്ന് സെര്‍ച്ച് ചെയ്ത് ഉപയോക്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. www.victers.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെ ലോകത്തെല്ലായിടത്തും വിക്‌ടേഴ്‌സ് ചാനലില്‍ തത്സമയം കാണാന്‍ സാധിക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments