നിയമസഭാ വജ്രജൂബിലി: സെമിനാര്‍ പരമ്പര ഉദ്ഘാടനം 18 ന്

pinarayi vijayan

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തെ ആഴത്തില്‍ സ്വാധീനിച്ച നിയമ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് വിവിധ ജില്ലകളില്‍ നടക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം ജനുവരി 18, ഉച്ചയ്ക്ക് ശേഷം 2.30 ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് കേരള നിയമസഭ- നിയമനിര്‍മ്മാണത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ എന്ന വിഷയത്തില്‍ പരമ്പരയിലെ ആദ്യ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ പൊതുമരാമത്ത,് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വഷയം അവതരിപ്പിക്കും. റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ, മുന്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും. സെമിനാറില്‍ മുന്‍ നിയമസഭാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. എന്‍.കെ. ജയകുമാര്‍ മോഡറേറ്റര്‍ ആയിരിക്കും.