മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിക്ക് തിരിച്ചടി.ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ പുറത്ത് വരുമ്പോള്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ 10598 വോട്ടിന്റെ ലീഡുമായി സമാജ്‌വാദി പാര്‍ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് മുന്നേറുകയാണ്.അതേസയമം ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരില്‍ 15713 വോട്ടിന്റെ വ്യക്തമായ ലീഡുമായി സമാജ്‌വാദി പാര്‍ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് പട്ടേല്‍ മുന്നേറുകയാണ്. ഈ രണ്ടു മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ഇതില്‍ ഗോരഖ്പൂര്‍ കാല്‍ നൂറ്റാണ്ടിലേറായായി ബിജെപി ജയിച്ചു വരുന്ന മണ്ഡലമാണ്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവില്‍ ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലാണ് ഫുല്‍പൂരിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
യുപിയില്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; സമാജ്‌വാദി പാര്‍ടി ലീഡുയര്‍ത്തി
RELATED ARTICLES