പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കുന്നു, ജീവിതം വെബ് സീരിസായി വരുന്നു

modi

ഒമംഗ് കുമാറിന്റെ സംവിധാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കുന്നു എന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ മോദിയുടെ ജീവിതം വെബ് സീരിസായി വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഓ മൈ ഗോഡ്, 102 നോട് ഔട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഉമേഷ് ശുക്ലയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. മോദി എന്ന പേരില്‍ തന്നെയാണ് വെബ് സീരീസ് വരുന്നത്. ഇന്ത്യന്‍ സിനിമാ വിമര്‍ശകന്‍ തരണ്‍ ആദര്‍ശ് തന്റെ ഇന്‍സ്റ്റഗ്രാമം പേജിലൂടെയാണ് വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പത്ത് ഭാഗങ്ങളായിട്ടായിരിക്കും വെബ് സീരീസ് പുറത്തുവരുന്നത്.