ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 110 കോടി ആളുകൾ കണ്ടു

indvsaus

ഇക്കഴിഞ്ഞ ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഏറ്റവും അധികം ആളുകള്‍ ടിവിയില്‍ കണ്ട ടെസ്റ്റ് പരമ്പര എന്ന റെക്കോര്‍ഡാണ് ഈ പരമ്പര സ്വന്തമാക്കിയത്. 1.1 ബില്യണ്‍ (110 കോടി) ആളുകളാണ് ഈ പരമ്പര ടിവിയിലൂടെ കണ്ടത്. സ്റ്റാര്‍ സ്‌പോട്‌സ് പുറത്തിറക്കിയ പ്രത്യേക വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് കണക്കാക്കുന്ന ബാര്‍ക്ക് കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ നേട്ടമെന്ന് സ്റ്റാര്‍ സ്‌പോട്‌സ് അവകാശപ്പെടുന്നു.
റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റാണ് ഏറ്റവും അധികം ആളുകള്‍ ടിവിയിലൂടെ കണ്ടത്. 383 മില്യണാണ് ഈ മത്സരത്തിന്റെ വ്യൂവര്‍ഷിപ്പ് ഈ വര്‍ഷം തന്നെ നടന്ന അഞ്ചു മത്സരങ്ങളടങ്ങിയ ഇന്ത്യഇംഗ്ലണ്ട് ഏകദിന പരമ്പരയാണ് ഏകദിനത്തില്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുളളത്.
നിരവധി വിവാദങ്ങള്‍ അരങ്ങേറിയ പരമ്പരയില്‍ ഇന്ത്യ 21ന് ഓസ്‌ട്രേലിയയെ തകര്‍ത്തിരുന്നു. പൂണെയില്‍ നടന്ന ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചു. റാഞ്ചി ടെസ്റ്റ് സമനിലയിലാകുകയും ധര്‍മ്മശാലയില്‍ ഇന്ത്യ വീണ്ടും ജയിക്കുകയും ചെയ്തതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയായിരുന്നു പരമ്പരയിലെ താരം.