കേരളീയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ സദാശിവവും വിഷു ആശംസിച്ചു

modhi

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളീയര്‍ക്ക് വിഷു ആശംസകള്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേർന്നു.
വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.

എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും കഴിഞ്ഞ ദിവസം വിഷു ആശംസകള്‍ നേര്‍ന്നു. പുരോഗതിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ഈ വര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.