മനേക ഗാന്ധി മാലയണിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ ശുചിയാക്കി

dhaliths

കേന്ദ്രമന്ത്രി മനേക ഗാന്ധി മാലയണിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ വൃത്തിയാക്കി. മഹാരാജ സായാജിറാവു സര്‍വകലാശാലയിലെ എസ്.സി എസ്.ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി താക്കോര്‍ സോളങ്കിയുടെ നേതൃത്വത്തിലാണ് പ്രതിമ ശുചിയാക്കിയത്. ബി.ജെ.പി പ്രവര്‍ത്തകരുടെ സാന്നിധ്യം അന്തരീക്ഷത്തെപ്പോലും മലിനമാക്കുമെന്ന് ദളിത് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ബറോഡയിലാണ് സംഭവം. കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് പുറമെ ബി.ജെ.പി എം.പി രഞ്ജന്‍ ബന്‍ ഭട്ട് ഉള്‍പ്പെടെയുള്ളവരും അംബേദ്കര്‍ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് പ്രവര്‍ത്തകര്‍ പാലും വെള്ളവും ഉപയോഗിച്ച് പ്രതിമ കഴുകി വൃത്തിയാക്കിയത്. ബി.ജെ.പിക്കാര്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതിനെതിരെ നേരത്തെ ദളിതര്‍ രംഗത്ത് വന്നിരുന്നു. ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ദളിതരുടെ പ്രതിഷേധം.