സെക്രട്ടറിയേറ്റ് ജീവനക്കാരന്റെ പരാതി;എച്ചില്‍ എടുപ്പിക്കുന്നു, കടലാസ് കീറിയെറിഞ്ഞു വാരിപ്പിക്കുന്നു

daslith

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പീഡിപ്പിക്കുന്നതായി സെക്രട്ടറിയേറ്റ് ജീവനക്കാരന്റെ പരാതി . ദളിതനായതില്‍ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന് പ്യൂണ്‍ ദേവനാരായണന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എച്ചില്‍ എടുപ്പിക്കുക, ഫയല്‍ താഴത്തിട്ട് എടുപ്പിക്കുക, കടലാസ് കീറിയെറിഞ്ഞ ശേഷം വാരിപ്പിക്കുക തുടങ്ങിയ രൂപത്തിലാണ് പീഡനം. എച്ചില്‍ പെറുക്കാനും എച്ചില്‍ പാത്രങ്ങള്‍ കഴുകാനും ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥന്‍ സമയത്തിന് ഓഫീസില്‍നിന്നും പോകാന്‍ അനുവദിക്കാറില്ലെന്നും ദേവനാരായണന്‍ പരാതിയില്‍ പറയുന്നുണ്ട്.എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിശ്വനാഥ് സിന്‍ഹ ജീവനക്കാരനെക്കൊണ്ട് ഓഫീസ് ജോലികള്‍മാത്രമെ ചെയ്യിക്കാറുള്ളുവെന്നും വ്യക്തമാക്കി.