ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയം കിരീടം ചൂടി. നായകന്‍ വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് ചരിത്ര നേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 171 റണ്‍സിനും തകര്‍ത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ലങ്ക 181 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാമത്തെ പരമ്ബര വിജയമാണിത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റണ്‍സിനെതിരെ ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 135 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
ആറാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെയും മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 487 റണ്‍സിനെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 135 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സ്വന്തമാക്കിയത് 352 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
ഒരു അര്‍ധസെഞ്ചുറി പോലും പിറക്കാതെ പോയ ലങ്കന്‍ ഇന്നിങ്സില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ് ടോപ് സ്കോറര്‍. നാലു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ കനത്ത നാശം വിതച്ചത്. രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ മുഹമ്മദ് ഷാമി, അശ്വിന്‍ എന്നിവര്‍ കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി. ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റില്‍ ചണ്ഡിമല്‍ഡിക്ക്വല്ല സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് മാത്രം. ഇന്ത്യന്‍ ബോളര്‍മാരെ വെല്ലുവിളിച്ച് ഇരുവരും കൂട്ടിച്ചേര്‍ത്തത് 63 റണ്‍സ്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയം കിരീടം ചൂടി
RELATED ARTICLES