ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരിക്കുന്നത് സാധാരണ സംഭവമാണെന്ന പ്രസ്താവനയുമായി യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്. ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് ആരോഗ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. പ്രസ്താവനയ്ക്കു പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ആഗസ്തില്‍ കുട്ടികള്‍ മരിക്കുന്നത് സാധാരണമെങ്കില്‍ ഇത്തവണ മാത്രം യുപി സര്‍ക്കാര്‍ എന്തിനാണിത്ര ആശങ്കപ്പെടുന്നതെന്ന ചോദ്യവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. അങ്ങനെയെങ്കില്‍ യു.പി മുഖ്യമന്ത്രി ഗോരഖ്പൂരിലേക്ക് രണ്ടുമന്ത്രിമാരെ അയച്ചത് എന്തിനെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതെന്തിനെന്നും എസ്.പി നേതാവ് രാം ഗോവിന്ദ് ചൗധരി ചോദിക്കുന്നു. 2014 ആഗസ്റ്റ് 567 കുട്ടികളും 2015ല്‍ 668 കുട്ടികളും 2016 ആഗസ്റ്റില്‍ 587 കുട്ടികളും മരിച്ചിട്ടുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം.
ഗോരഖ്പൂർ മരണം: ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരിക്കുന്നത് സാധാരണമെന്ന് യുപി ആരോഗ്യമന്ത്രി
RELATED ARTICLES