Saturday, December 14, 2024
HomeKeralaവാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്‌എല്‍വി മാര്‍ക്ക് 3 വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ച്‌ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50 നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഇന്ന് വൈകിട്ട് 5.08 ന് വിക്ഷേപണം നടന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments