Monday, May 6, 2024
HomeNationalരാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് താൻ തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് താൻ തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. റാഫേലിനെ കുറിച്ച്‌ സിഎജിക്കും പിഎസിക്കും യതൊരു വിവരങ്ങളും ഇല്ലെന്ന് രാഹുല്‍. ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് എവിടെ നിന്നു വന്നു. 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് എന്തിന് നല്‍കി. എച്ച്‌എഎല്ലിനെ എന്തിന് ഒഴിവാക്കിയെന്നും രാഹുല്‍ ചോദിക്കുന്നു. മോദി പറഞ്ഞിട്ടാണ് കരാര്‍ റിലയന്‍സിന് നല്‍കിയതെന്ന് ഒളോന്ദ് പറയുന്നു. വിമാനത്തിന്റെ വില സിഎജി പരിശോധിച്ചതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വില പിഎസി മുൻപാകെ എത്തിയെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് ഫ്രഞ്ച് പാര്‍ലമെന്റിലാണോ വച്ചതെന്ന് പരിഹാസമായി രാഹുല്‍ ചോദിക്കുന്നു. പിഎസി മുൻപാകെ എത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ട് പക്ഷേ സിഎജി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗേ അറിഞ്ഞിട്ടില്ല. കോടതിയെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുയായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നതെന്നും രാഹുല്‍ പറയുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്നും സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി കള്ളനാണെന്നും അത് താന്‍ തെളിയിക്കുമെന്നും രാഹുല്‍ പറയുന്നു. മോദി അംബാനിയെ സഹായിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് ഓടാന്‍ കഴിയും പക്ഷേ ഒളിക്കാനാകില്ല എന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെ അഴിമതിയെ കുറിച്ച്‌ അന്വേഷിക്കേണ്ടതില്ലെന്ന് ഇന്ന് സുപ്രീംകോടതി വിധി വന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments