ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം പതിച്ചതിനു പിന്നാലെ തുഷാർ ഗാന്ധിയുടെ പ്രതികരണം ചർച്ചയാകുന്നു. മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളിൽ നിന്ന് നീക്കം ചെയ്യേണമെന്നു അദ്ദേഹത്തിന്റെ പൗത്രൻ തുഷാർ ഗാന്ധി. അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഗാന്ധിജിയുടെ ചിത്രമുള്ള പണം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കറൻസിയിൽ നിന്നും ചിത്രം മാറ്റുന്നതാണ്. വാർത്താ ഏജൻസിയായ എ.എൻ. ഐ-യോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞതാണിത്.
ഗാന്ധിയുടെ ചിത്രം കറൻസിയിൽ വന്ന അന്നു മുതൽ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങിയെന്നും അതിനാൽ നോട്ടുകളിൽ നിന്ന് സാവകാശം ഗാന്ധിയുടെ ചിത്രം മാറ്റണമെന്നും ഹരിയാന മന്ത്രി അനിൽ വിജ് പറഞ്ഞിത്തിന്റെ പിന്നാലെയാണ് ഗാന്ധിയുടെ പൗത്രന്റെ പ്രതികരണം. ഗാന്ധിജിയേക്കാൾ വിപണന മൂല്യമുള്ള നേതാവാണ് മോദിയെന്നും അനിൽ വിജ് പറഞ്ഞിരുന്നു.