പെട്രോള്‍- ഡീസല്‍ വിലയിൽ വർദ്ധനവ്

petrol

പെട്രോള്‍ വില ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും വർധിപ്പിച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ പ്രാവശ്യം പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസല്‍ വില 97 പൈസയും ഉയർത്തിയിരുന്നു. രാജ്യാന്തരനിരക്കിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് വിലയിൽ വര്‍ധന. വില നിയന്ത്രണാധികാരം എണ്ണ കമ്പിനികൾക്കുണ്ട്. ഈ മാസം അവസാന തീയതിയിൽ വില നിര്‍ണിയിക്കുന്നത്തിനായി യോഗം നടക്കും.