സ്വയം കുഴിച്ച കുഴിയില്‍ വീണ് കര്‍ണാടകയിലെ ബി ജെ പി നേതാക്കള്‍
അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകള്‍ അബദ്ധത്തില്‍ പരസ്യമാക്കി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെഡ്യൂയൂരപ്പയും കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാറും വെട്ടിലായിരിക്കുകയാണ്.
ഇരുവരും പൊതുവേദിയില്‍ വെച്ച് നടത്തിയ രഹസ്യ സംഭഷണമാണ് പരസ്യമായിരിക്കുന്നത്. നേതാക്കള്‍ ഇരുവരും നടത്തിയ രഹസ്യസംഭാഷണം എങ്ങനെ പരസ്യമായി എന്നല്ലേ? വേദിയിലെ മൈക്ക് ഓണ്‍ ആയിരുന്നത് അറിയാതെ നടത്തിയ സംഭാഷണമാണു പുറത്തായത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയര്‍ത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ”വരുന്ന തെരഞ്ഞടുപ്പു വരെ സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കണമെങ്കില്‍ അഴിമതി ആരോപിച്ചാല്‍ മതി. അല്ലെങ്ങില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ.” ഇതാണു പുറത്തു വന്ന സിഡിയിലുള്ള സംഭാഷണം. ബിജെപിയിലെ തന്നെ മറ്റൊരു നേതാവിന്റെ സഹായത്തോടെയാണു സിഡി ചോര്‍ന്നു കിട്ടിയതെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.