റിസോര്‍ട്ടില്‍ നിന്നും എംഎല്‍എ മാരെ ഒഴിപ്പിക്കാന്‍ പോലിസിന് സാധിച്ചില്ല
തമിഴ്‌നാട്ടില്‍ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാ ഡിഎംകെ എം എല്‍എ മാരെ ഒഴിപ്പിക്കാന്‍ പോലിസിന് സാധിച്ചില്ല. എംഎല്‍എമാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിപ്പിക്കാനുള്ള നീക്കം തമിഴ്‌നാട് പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.
പുതിയ സര്‍ക്കാരുണ്ടാകുന്നതുവരെ റിസോര്‍ട്ടില്‍ തുടരുമെന്നാണ് എംഎല്‍എമാരുടെ നിലപാട്. ഇതേത്തുടര്‍ന്ന് വൈകിട്ട് നാലു മണിക്കു മുന്‍പ് റിസോര്‍ട്ട് ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചുവെന്ന് ആരോപിച്ച് ശശികലയ്‌ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധുര സൗത്ത് എംഎല്‍എ എസ്. ശരവണന്‍ തമിഴ്‌നാട് ഡിജിപിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണിത്.