വാട്ട്സ്‌ആപ്പില്‍ ഓരോദിവസവും പുത്തൻ മാറ്റങ്ങളാണ് വരുന്നത്. പുതുവര്‍ഷര്‍ത്തില്‍ ഒരുപാട് മാറ്റങ്ങല്‍ ഒരുമിച്ച് വട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ഉപയോക്താവിന്റെ സ്വകാര്യതക്കും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന പുതിയ ഒരു മാറ്റം കൂടി കൊണ്ടുവരികയാണ് വാട്ട്സ്‌ആപ്പ്. വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് പുതിയ മറ്റം വരുന്നത്. ഇനിമുതല്‍ ആര്‍ക്കും ആരെയും വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാന്‍ സാധിക്കില്ല. വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് അനുവാദമില്ലാതെ ആരെയും ആഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ഈ മാറ്റം. ഉപയോക്താവിന് ഇത് നിയന്ത്രിക്കാന്‍ സാധിക്കും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐ ഒ എസ് പ്ലാറ്റ്ഫോമില്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.പ്രൈവസി സെറ്റിംഗ്സിലെ ഗ്രൂപ്പ് സെറ്റിംഗ്സില്‍ ഇത് നിയന്ത്രിക്കാനുള്ള സംവിധാനം ആപ്പിള്‍ ഫോണുകളില്‍ ലഭ്യമാണ്. ‘ഹു ക്യാന്‍ ആഡ് മി ടു ഗ്രൂപ്പ്’ എന്ന സെറ്റിംഗ്സില്‍, എവരിവണ്‍, മൈ കോണ്‍ടാക്‌ട്സ്, നോബഡി
എന്നിവയില്‍ നിന്നും ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഉടന്‍ തന്നെ ഈ സേവനം ലഭ്യമാകും.
വാട്ട്സ്‌ആപ്പില്‍ ഓരോ ദിവസവും പുത്തൻ മാറ്റങ്ങൾ
RELATED ARTICLES