കൂട്ടമാനഭംഗക്കേസിൽ സമാജ്‍വാദി പാർട്ടി നേതാവായ ഗായത്രി പ്രജാപതി അറസ്റ്റിൽ

gayathri

ലക്‌നോവില്‍ വെച്ചാണ് അറസ്റ്റ്

കൂട്ടമാനഭംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ലക്‌നോവില്‍ വെച്ചാണ് അറസ്റ്റു ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവിലായിരുന്നു പ്രജാപതി. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഗായത്രി പ്രജാപതിയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു

കഴിഞ്ഞ ദിവസം പ്രജാപതിയുടെ സഹായിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് ഹെഡ് കോൺസ്റ്റബിളായ ചന്ദ്രപാലിനെയാണ് അറസ്റ്റു ചെയ്തത്. ഏഴു പ്രതികളാണ് കേസിലുള്ളത്. ആരോപണത്തെ തുടർന്ന് പ്രജാപതിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയിരുന്നു. യുവതിയെ മാനഭംഗപ്പെടുത്തുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രജാപതിക്കെതിരെയുള്ള കേസ്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രജാപതി പ്രശ്നം ബിജെപി വിഷയമാക്കിയിരുന്നു. അമേഠിയിൽ നിന്നു പ്രജാപതി ജനവിധി തേടിയെങ്കിലും 5065 വോട്ടിന് ബിഎസ്പിയുടെ ഗരിമ സിങ്ങിനോട് തോൽക്കുകയായിരുന്നു.