ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

cricket

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ ഓപ്പണിങ് ജോഡിയായി എത്തുന്ന വിരാട് കൊഹ്‌ലി നയിക്കുന്ന ടീമിന്റെ നാലാം നമ്ബറില്‍ കെ.എല്‍ രാഹുല്‍ ബാറ്റേന്തും. ഋഷഭ് പന്തിനെയും അമ്ബാട്ടി റായ്ഡുവിനെയും ഒഴിവാക്കിയ ടീമില്‍ പരിചയ സമ്ബത്തിന്റെ അകമ്ബടിയില്‍ ധോണിയുടെ പകരക്കാരന്‍ എന്ന നിലയില്‍ കയറിപ്പറ്റിയത് ദിനേശ് കാര്‍ത്തിക്കാണ്.പന്തിനെ കടത്തിവെട്ടിയാണ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചത്. റായ്ഡുവിനെ പിന്തള്ളി വിജയ് ശങ്കറും ടീമിലേക്കെത്തി. ബാറ്റ് കൊണ്ടും പന്തു കൊണ്ടും എതിരാളിയെ വിറപ്പിക്കാന്‍ കരുത്തുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് എം.എസ്.കെ പ്രസാദ് പറഞ്ഞു.